എന്റെ പ്രിയപ്പെട്ട പിതാവ് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.2006-ല്‍ ഞാന്‍ കുടുംബസമേതം മാനന്തവാടിയിലേക്ക് താമസം മാറ്റിയപ്പോള്‍ എന്റെ മകള്‍ ലുലുവിന് അദ്ദേഹം അയച്ച കത്താണിത്.മക്കളോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ വാല്‍സല്യവും സ്നേഹവും പ്രകടമാകുന്നതും ഉപദേശങ്ങള്‍ നിറഞ്ഞതുമായ ഈ കത്ത് വായിച്ച് അന്ന് എന്റെ കണ്ണ് നിറഞ്ഞു.
അനുസ്മരണ സമ്മേളനമോ,ചരമദിനാഘോഷമോ,ആണ്ടോ ഇല്ലാതെ പ്രിയപിതാവിന്റെ മഗ്‌ഫിറത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ആ കത്ത് അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.
21 comments:
മാനന്തവാടി ഇഷ്ടപ്പെട്ടോ?ലുവയ്ക്ക് ഉമ്മ മാത്രമാണോ കൂട്ടുകാരി?കുട്ടികള്‍ ഇല്ലാത്ത വീട് കിളിയില്ലാത്ത കൂട് പോലെയാണ്.ഇവിടെ ഇപ്പോള്‍ അയല്‍പക്കത്തെ കുട്ടികള്‍ പോലും വരാറില്ല.കനത്ത മഴ കാരണം കാക്കയും.ഇവിടെ കുറേ പൂച്ചകുട്ടികളുണ്ട്.ഓമനത്തമുള്ള കുട്ടികള്‍.ഇടക്ക് മഴ മാറിയാല്‍ അവ പുരപ്പുറത്ത് കയറും.
പ്രാര്‍ത്ഥനയില്‍ മനസ്സു ചേര്‍ക്കുന്നു.
dua cheyyunnu...
കത്തുമുഴുവനായി വായിക്കുവാൻ സാധിച്ചില്ല. എങ്കിലും വായിച്ചിടത്തോളം ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സ്നേഹം ശരിക്കും മനസ്സിലാവുന്നുണ്ട്.
ഞാൻ കഷ്ടപ്പെട്ട് കത്ത് തന്നെ വായിച്ചു. (കത്ത് വായിച്ച കാലം മറന്ന് പോയി എന്റെ ആബി). വായിച്ച എനിക്ക് കണ്ണ് നിറഞ്ഞെങ്കിൽ നിങ്ങളുടെ കാര്യം പറയാനുണ്ടൊ. നിങ്ങളത്ര ദൂരത്തല്ലാതിരുന്നിട്ടും ഉപ്പ വയ്യാതെ കത്തെഴുതുന്നതിന്റെ ഉദ്ദേശ ശുദ്ദി.. അത് മാത്രമാലോചിച്ചാൽ മതി; നിങ്ങളെത്ര ഭാഗ്യവാൻ!
നല്ലതിനായി പ്രാർത്ഥിച്ച് കൊണ്ട്....;ഒഎബി.
നാഥാ ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയ പോലെ അവരോടും നീ കരുണ കാണിക്കേണെമെ.
മാഷിന്റെ ഉപ്പയെ ദൈവം മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍
ആത്മാവിൻ നിത്യശാന്തി നേരുന്നു.
ഒരു കഥവായിക്കുന്നതിനേക്കാള്‍ സുഖത്തോടെ ഞാനീ കത്ത് വായിച്ചു... മനസ്സില്‍ അദ്ദേഹത്തോടൊത്തിരി (നേരില്‍ കണ്ടിട്ടില്ലെങ്കിലും ) സ്നേഹവും ആദരവും വല്ലാതെ ഉണ്ടായി
എന്റെ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നവര്‍ക്കും പ്രിയപിതാവിന് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും നന്മകള്‍ നേരുന്നു.
അനില്‍,junaith,അപ്പു,OAB,ചിന്തകന്‍,കുമാരന്‍,വിചാരം....എല്ലാവര്‍ക്കും നന്ദി.
കൈവിറ കാരണം ബാപ്പയുടെ കത്തുകള്‍ ഞങ്ങള്‍ മക്കള്‍ക്ക് തന്നെ വായിക്കാന്‍ പ്രയാസമായിരുന്നു.എന്നിട്ടും അത് ക്ഷമയോടെ വായിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
മോള്‍ക്ക് ഇടതും വലതും കവിളുകളില്‍ ഉമ്മ കൊടുക്കുന്ന കാര്യം പറഞ്ഞിട്ടില്ലേ, അതു വായിച്ചപ്പോള്‍, മനസ്സില്‍ എന്തോ ഒരു കുഞ്ഞു വിഷമം പോലെ. ആ ഒരു വരിയില്‍ നിന്നു് മനസ്സിലാക്കാം ആ മനസ്സിനെ.
ബാപ്പയുടെ പരലോക ജീവിതം നന്നാകട്ടെ എന്ന് പ്രാർഥിക്കുന്നു
കണ്മുന്നില്‍ ഓരോ ഇലയും വാടി വീഴുമ്പോഴും എന്ത് കൊണ്ട് മനുഷ്യന്‍ തനിക്കും ഒരവസരമുണ്ടെന്ന സത്യം മനസ്സിലാക്കുന്നില്ല..
ബഷീര്‍ വെള്ളറക്കാട് പറഞ്ഞ പോലെ ഒരു വാപ്പയോട് മകന്റെ കടമ താങ്കള്‍ നിര്‍വഹിക്കുമ്പോള്‍ അല്ലാഹു അതു സ്വീകരിക്കുമാരാകട്ടെ
പറഞ്ഞാല്‍ തീരില്ല ഉപ്പമാരെപറ്റി, പ്രാര്‍ത്ഥനകള്‍.
സ്നേഹനിധിയായ ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു..
Typist.....ഒരുപാട് അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കി വരുമ്പോഴേക്കും തന്ന സ്നേഹത്തിന്റെ ഒരംശം പോലും തിരിച്ചുനല്‍കാന്‍ കഴിയുന്നതിന് മുമ്പ് അദ്ദേഹം യാത്രയായി.പാഥേയമായി അദ്ദേഹത്തിന്റെ സത്പ്രവര്‍ത്തനങ്ങള്‍ കൂടെ ഉണ്ടാവട്ടെ....
jamal...പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കട്ടെ,ആമീന്‍
SABITH....സ്വന്തം മരണം മുന്നില്‍ വരുമ്പോഴും മനുഷ്യന്‍ ചിന്തിക്കില്ല.അതാണ് അവന്റെ സ്വഭാവം.പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കട്ടെ,ആമീന്‍
തറവാടീ...വളരെ ശരിയാണ്.പക്ഷേ നമുക്കെന്തെങ്കിലും തിരിച്ച് നല്‍കാനാകും മുമ്പ് അവര്‍ പകന്നകലുമ്പോള്‍ സഹിക്കാനാകുന്നില്ല.
രഘുനാഥ്...സ്വാഗതം.പ്രാര്‍ത്ഥനക്ക് നന്ദി.
Snehapoorvam, Prarthanakalode...!!!
:-)
എന്റെ കണ്ണൂം നിറഞ്ഞു മാഷെ
ഇങ്ങനത്തെ അനുസ്മരണം തന്നെ നല്ല ഒരു സ്നേഹസമ്മാനമല്ലേ....ഇൻലൻഡും പോസ്റ്റ് കാർഡും അപ്രത്യക്ഷമാകുന്ന ഈ കാലത്ത് മാറോട് ചേർക്കാനും, ഓർക്കാനും, ഇതൊരു അമൂല്യ നിധി തന്നെ...
എന്റെ കണ്ണ് നിറഞ്ഞു..
വളരെ ചെറുപ്പത്തില്‍ തന്നെ ഉപ്പയെ നഷ്ടപ്പെട്ട എനിക്ക് ഉപ്പ എന്ന വികാരം എത്രത്തോളമാണെന്ന് വാക്കുകളില്‍ കൂടി വിവരിക്കാന്‍ കഴിയില്ല..
വളരെ നല്ല പോസ്റ്റ്..
കത്ത് വായിക്കാൻ കഴിഞ്ഞില്ല.എന്നാലും ആ സ്നേഹവും വാത്സല്യവും മനസ്സിലാക്കാൻ കഴിയുന്നു.
Post a Comment