എന്റെ പ്രിയപ്പെട്ട പിതാവ് ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.2006-ല്‍ ഞാന്‍ കുടുംബസമേതം മാനന്തവാടിയിലേക്ക് താമസം മാറ്റിയപ്പോള്‍ എന്റെ മകള്‍ ലുലുവിന് അദ്ദേഹം അയച്ച കത്താണിത്.മക്കളോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ വാല്സല്യവും സ്നേഹവും പ്രകടമാകുന്നതും ഉപദേശങ്ങള്‍ നിറഞ്ഞതുമായ ഈ കത്ത് വായിച്ച് അന്ന് എന്റെ കണ്ണ് നിറഞ്ഞു.
അനുസ്മരണ സമ്മേളനമോ,ചരമദിനാഘോഷമോ,ആണ്ടോ ഇല്ലാതെ പ്രിയപിതാവിന്റെ മഗ്ഫിറത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ആ കത്ത് അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.